.


“ഏത് ധൂസര സങ്കല്പങ്ങളിൽ വളർന്നാലും, ഏത് യന്ത്രവൽക്രത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാകട്ടെ നമ്മുടെ നാടിൻ വെളിച്ചവും മണവും മമതയും പിന്നെ ഇത്തിരി സ്വപ്നങ്ങളും ”



കടലോളം സ്നേഹവും സാഹോദര്യവും വിളഞ്ഞ് നിൽക്കുന്ന ഭൂമിക, ഹരിത ഭംഗി കൊണ്ടും മത സാഹോദര്യം കൊണ്ടും കേൾവി കേട്ട  മലപ്പുറം ജില്ല, അതിനു ഭാവവും താളവും നൽകി ജീവനാഡിയായി ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ കളകളാരവവും തൊട്ട് തലോടലും ഏറ്റ് കിടക്കുന്ന ഹാജിയാർ പള്ളി എന്ന കൊച്ച് പ്രദേശം., ആ  പ്രദേശത്തിന്റെ വാ‍ർത്തകളും വിശേഷങ്ങളും പങ്ക് വെക്കാനായി ഇതാ ഒരു കൊച്ച് വേദി, ഹാജിയാർ പള്ളി ഓൺലൈൻ , ന്യൂസ് & വ്യൂസ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഹാജിയാർ പള്ളി നിവാസികൾക്ക് അവരുടെ നാടിന്റെ തുടിപ്പും മിടിപ്പും കേവലം ഒരു വിരൽ തുമ്പ് മാത്രം അകലെ, ഇവിടെ അവർ അവരുടെ നാടിനെ അറിയുന്നു, നാടിന്റെ ഓരോ സ്പന്ദനങ്ങൾക്കുമൊപ്പം ജീവിക്കാൻ ശ്രമിക്കുന്നു.., വരിക, നിങ്ങൾക്കും സ്വാഗതം..

വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്ന വ്യത്യസ്ത ചിന്താഗതിക്കാരായ ഹാജിയാർ പള്ളി നിവാസികൾ ഇവിടെ അവരുടെ ആശയങ്ങളും അറിവുകളും പങ്ക് വെക്കുന്നു, കലാ സാഹിത്യ രചനകൾ പ്രസിദ്ധീകരിക്കുന്നു..അങ്ങനെ അവർ ഈ നാടിന്റെ പേരും പെരുമയും ലോകത്തിനു മുന്നിൽ തുറന്ന് വെക്കുന്നു..


ഇതൊരു എളിയ ശ്രമമാണു, നിങ്ങളുടെ ഏവരുടെയും പിന്തുണയും സഹകരണവും  പ്രാർത്ഥനയും പ്രതീക്ഷിച്ച് കൊണ്ട് ഞങ്ങൾ മുന്നോട്ട് നടക്കുന്നു..ഒരിക്കൽ കൂടി ഏവർക്കും ഹ്രദ്യമായ സ്വാഗതം.
.





പിന്നണിയിൽ പ്രവർത്തിക്കുന്നവര്‍







കുഞ്ഞാവ
അഡ്മിൻ, എഡിറ്റർ
സൌദി അറേബ്യ




അനീഷ്.ടി
അഡ്മിൻ, എഡിറ്റർ
ജിദ്ദ, സൌദി അറേബ്യ


 കമ്പര്‍
 അഡ്മിൻ,എഡിറ്റർ
മക്ക, സൌദി അറേബ്യ


(ക്ഷമിക്കണം, ഈ ഭാഗം അഡ്മിൻ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു)